കലോത്സവത്തിന് തിരശീലവീണു
ബത്തേരി:ലോക്ക്ഡൗണ്‍ സമയത്തും കലാപ്രതിഭകളെ തേടി മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ 7 വരെ എസ്എഫ്ഐ സുല്‍ത്താന്‍ ബത്തേരി ഏരിയ കമ്മിറ്റി നടത്തിയ ഓണ്‍ലൈന്‍ കലോത്സവം അവസാനിച്ചു.തികച്ചും ഓണ്‍ലൈന്‍ പ്ലാറ്റുഫോമുകളില്‍ ഒരുക്കിയ മത്സരങ്ങള്‍ക്ക് മികച്ച പ്രതികരണമാണ് വിദ്യാര്‍ഥികളില്‍നിന്ന് ലഭിച്ചത്.700 ല്‍ അധികം വിദ്യാര്‍ത്ഥികളാണ് വീടുകളിലിരുന്ന് കലോത്സവത്തില്‍ പങ്കാളികളായത്.സംസ്ഥാനം മുഴുവന്‍ കലോത്സവത്തിന് പിന്തുണ ലഭിച്ചതോടെ നിരവധിയാളുകളാണ് കലോത്സവത്തിന്റെ സാധ്യതകള്‍ അറിയാന്‍ ഭാരവാഹികളെ ബന്ധപ്പെടുന്നത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍