130 ലിറ്റര്‍ വാഷ് കണ്ടെടുത്തു
ബത്തേരി:മദ്യഷാപ്പുകള്‍ പൂട്ടിയ സാഹചര്യത്തില്‍ വ്യാജ ചാരായം നിര്‍മ്മിക്കുവാന്‍ സാധ്യതയുള്ള പശ്ചാത്തലത്തില്‍ ബത്തേരി എക്സൈസ് റെയിഞ്ച് പാര്‍ട്ടി നടത്തിയ പരിശോധനയില്‍ ഓടപ്പള്ളം ഭാഗത്ത് വനമേഖലയില്‍ നിന്നും വാഷും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു.പ്ലാസ്റ്റിക് ബാരല്‍,കുടം,ബക്കറ്റ് എന്നിവയില്‍ കുഴിച്ചിട്ട നിലയില്‍ ചാരായം വാറ്റാന്‍ പാകപ്പെടുത്തിയ 130 ലിറ്റര്‍ വാഷാണ് കണ്ടെടുത്തത്.അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ വി.കെ .മണികണ്ഠന്,പ്രിവന്റീവ് ഓഫീസര്‍മാരായ എം.ബി ഹരിദാസ് ,കെ.ജി. ശശികുമാര്‍,സി.ഇ.ഒ.മാരായ അനീഷ് എ.എസ് ,അമല്‍ തോമസ് ,പ്രജീഷ് എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍