അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണകിറ്റുമായി പുല്‍പ്പള്ളി പോലീസ്
പുല്‍പ്പള്ളി:കോവിഡ് 19 വ്യാപനത്തിനത്തിന്റെ പശ്ചാത്തലത്തില്‍ തൊഴിലില്ലാതെ ബുദ്ധിമുട്ടുന്ന അതിഥി തൊഴിലാളികള്ക്ക്പുല്പ്പള്ളി പോലീസ് ഭക്ഷണ കിറ്റുകള്‍ വിതരണം ചെയ്തു.പുല്‍പ്പള്ളി പോലീസ് സ്റ്റേഷന് സബ് ഇന്‍സ്പെക്ടര്‍ അജീഷ് കുമാറും സംഘവുമാണ് പുല്‍പ്പള്ളി പോലീസ് സ്റ്റേഷന് പരിധിയില്‍ താമസിക്കുന്ന അറുപതോളം വരുന്ന അതിഥി സംസ്ഥാന തൊഴിലാളികള്‍ക്ക് അവശ്യം വരുന്ന ഭക്ഷണ കിറ്റുകള്‍ വിതരണം ചെയ്ത് മാതൃകയായത്.സ്റ്റേഷനിലെ പോലീസുകാര്‍ ചേര്‍ന്നു സമാഹരിച്ച തുകകൊണ്ടാണ് ഭക്ഷ്യ കിറ്റുകള്‍ സംഘടിപ്പിച്ചത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍