കുറഞ്ഞ വിലയ്ക്ക് ഭക്ഷണമൊരുക്കി നല്കി മുസ്തഫയും കുടുംബവും
പുല്‍പ്പള്ളി:കൊറോണ വൈറസ് പ്രതിരോധിക്കുന്നതിനായി ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണിനെ തുടര്‍ന്ന് പുല്‍പ്പള്ളി ടൗണിലെ ഹോട്ടലുകള്‍ പുര്‍ണ്ണമായി അടച്ചപ്പോഴും റൂമുകളിലും,ക്വാര്‍ട്ടേഴ് സുകളിലും,ഹോസ്പ്പിറ്റലുകളിലും മറ്റും കഴിയുന്നവര്‍ക്ക് കുറഞ്ഞ വിലയ്ക്ക് ഭക്ഷണമൊരുക്കി പാര്‍സലായി നല്കി മാതൃകയാവുകയാണ് പുല്‍പ്പള്ളി ടൗണിലെ തെസ്ലി ഹോട്ടല്‍ ഉടമ മുസ്തഫയും കുടുംബവും.സര്‍ക്കാര്‍ ഹോട്ടല്‍ തുറന്ന് പ്രവര്‍ത്തിക്കാമെന്ന് നിര്ദ്ദേശമുണ്ടായിട്ട് പോലും കച്ചവടം കുറവാണെന്ന് കാരണത്താല്‍ പലരും തുറക്കാന്‍ തയ്യാറാവാത്തപ്പോഴാണ് ആവശ്യക്കാര്‍ക്ക് ഭക്ഷണമൊരുക്കി ഇവര്‍ മാത്യകയാവുന്നത്.ഊണ്,പൊറോട്ട,ചപ്പാത്തി ഉള്‍പ്പടെ ലാഭമെടുക്കാതെ കുറഞ്ഞ വിലയ്ക്ക് നല്‍കുന്നത്.ആശുപത്രികളില്‍ എത്തുന്നവര്‍ക്കും ടൗണില്‍ റൂമുകളില്‍ കഴിയുന്നവര്‍ക്കും ഏക ആശ്രയം ഈ ഹോട്ടല്‍ മാത്രമാണ്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍