പുല്‍പ്പള്ളിയിലെ വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന നടത്തി
പുല്‍പ്പള്ളി:പൊതു വിപണിയില്‍ അവശ്യസാധനങ്ങളുടെ പൂഴത്തിവയ്പ്,കരിഞ്ചന്ത,വിലവര്‍ദ്ധനവ് എന്നിവ കണ്ടെത്തുന്നതിനായി പുല്‍പ്പള്ളി ടൗണിലെ വ്യാപാര സ്ഥാപനങ്ങളില്‍ ബത്തേരി സിവില്‍ സപ്ലൈ ഓഫീസറുടെ നതൃത്വത്തില്‍ പരിശോധന നടത്തി.പലചരക്കു കടകള്‍, പച്ചക്കറി കടകള്‍, ബേക്കറികള്‍ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്.പരിശോധനയില്‍ അമിത വില ഈടാക്കിയ സവാള, കിഴങ്ങ് ഉള്പടെയുള്ളവയുടെ വില കുറക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിച്ചു. പലചരക്ക് കടകളുടെ ഗോഡൗണിലും പരിശോധന നടത്തി.അമിത വില ഈടാക്കിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നല്കി. വരും ദിവസങ്ങളില്‍ വ്യാപാര സ്ഥാപനങ്ങളില്‍ പരിശോന ശക്തമാക്കുമെന്നും സപ്ലൈ ഓഫീസര്‍ പി വി ജയപ്രകാശ് പറഞ്ഞു. പരിശോധന സംഘത്തില്‍ റേഷനിങ്ങ് ഇന്‍സ്പെകടര്‍മാരായ ഇ എസ് ബെന്നി, അനൂപ് എന്നിവരുമുണ്ടായിരുന്നു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍