പരിശോധന കര്‍ശനമാക്കി പുല്‍പ്പള്ളി പോലീസ്
പുല്‍പ്പള്ളി:രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി പുല്‍പ്പള്ളി,മുള്ളന്‍കൊല്ലി പഞ്ചായത്തുകളില്‍ പോലീസ് പരിശോധന കര്‍ശനമാക്കി. അനാവശ്യമായി ടൗണിലും മറ്റും വാഹനങ്ങളിലെത്തുന്നവരെ തടഞ്ഞ് കര്‍ശനമായ നിര്‍ദ്ദേശം പോലീസ് നല്കി. അനാവശ്യമായി ബൈക്കുകളില്‍ സഞ്ചരിച്ച യുവാക്കള്‍ക്കെതിരെ നടപടികള്‍ സ്വീകരിച്ചു.പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി ടൗണുകളില്‍ രാവിലെ മുതല്‍ തന്നെ എസ്.ഐ അജീഷ്കുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. കര്‍ണാടക അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്ന് കബനിപ്പുഴ കടന്നെത്തുന്നവരെ കണ്ടെത്തുന്നതിനായി അതിര്‍ത്തി പ്രദേശങ്ങളില്‍ പോലീസ് പരിശോധന ഊര്‍ജിതമാക്കി. ടൗണിലെ കടകള്‍ക്ക് മുമ്പില്‍ കൂട്ടംകൂടി നില്‍ക്കുന്നവരെ താക്കീത് നല്കി. വരുംദിവസങ്ങളില്‍ യാതൊരു ആവശ്യവുമില്ലാതെ ടൗണിലിറങ്ങുന്നവര്ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് പോലീസ്. പുല്പള്ളി മേഖലയില്‍ ചില വ്യാപാരികള്‍ പച്ചക്കറി, സവോള, തക്കാളി, കിഴങ്ങ് തുടങ്ങിയവ സ്റ്റോക്ക് ഉണ്ടായിട്ടും നല്കാന് തയ്യാറായില്ലെന്ന് പരാതിയുണ്ട്. വരും ദിവസങ്ങളില്‍ വില വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന സൂചനയെ തുടര്‍ന്നാണ് ഗോഡൗണില്‍ നിന്ന് സാധനങ്ങള്‍ എത്തിക്കാതെ കച്ചവടം നടത്തുന്നത്. ഇത്തരം കച്ചവടക്കാര്‍ക്കെതിരേ പരാതി നല്‍കാനുള്ള തയ്യാറെടുപ്പിലാണ് നാട്ടുകാര്‍.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍