സേവനപാതയില്‍ കര്‍മ്മ നിരതരായി പള്‍സ് എമര്‍ജന്‍സി ടീം
മുത്തങ്ങ:വയനാടന്‍ അതിര്‍ത്തിയുടെ കാവലായി ആരോഗ്യ മേഖലാ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായിയാവുന്ന പള്‍സ് എമര്‍ജന്‍സി ടീം കേരളയുടെ പ്രവര്‍ത്തനം മാതൃകയാകുന്നു.മാര്‍ച്ച് 15 മുതല്‍ ജില്ലാ അതിര്‍ത്തികളില്‍ ആരോഗ്യ പ്രവര്‍ത്തകര്‍,പോലീസ്,എക്സൈസ് എന്നിവരോടൊപ്പം പരിശോധനയിലും,യാത്രികര്‍ക്ക് വേണ്ട കൃത്യമായ നിര്‍ദ്ദേശങ്ങള്‍ നല്കുന്നതിനുമായി പള്‍സ് എമര്‍ജന്‍സി ടീമിന്റെ നിരവധി പ്രവര്‍ത്തകരാണ് വിവിധ ചെക്കു പോസ്റ്റുകളില്‍ അണിനിരന്നത്.ജില്ലയില്‍ ആരോഗ്യ വകുപ്പ് നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ മാതൃകപരമായ ഇടപെടലുകള്‍ നടത്തുന്ന ' പള്‍സ് ടീമംഗങ്ങള്‍ കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിലും സേവനം നടത്തി വരുന്നുണ്ട്. രാത്രിയിലെ അവസാന വാഹനവും കടന്നു പോകുന്നത് വരെ സേവനമനുഷ്ഠിക്കുന്ന പള്‍സിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തണല്‍,വാളാട് റസ്ക്യൂ, ബെറ്റ് പിണങ്ങോട് തുടങ്ങിയ സന്നദ്ധപ്രവര്‍ത്തകരും എത്തുന്നത് പള്‍സിന്റെ പ്രവര്‍ത്തനത്തിനുള്ള അംഗീകാരമാണെന്ന് വിലയിരുത്തുന്നു. മുത്തങ്ങ,ബാവലി,താളൂര്‍,ചോലാടി, തുടങ്ങിയ അതിര്‍ത്തി ചെക്ക് പോസ്റ്റുകളിലാണ് പള്‍സിന്റെ സേവനം ഉണ്ടായിരുന്നത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍