15000 പായ്ക്കറ്റ് ഹാന്‍സ് പിടികൂടി.
മുത്തങ്ങ:മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റില്‍ എക്സൈസ് ഇന്റലിജന്‍സ് നല്കിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കെ.എല്‍ 57 ഡി 3542 ലോറിയില്‍ കടത്തികൊണ്ടുവന്ന 15000 പായ്ക്കറ്റ് ഹാന്‍സ് പിടികൂടി.സംഭവുമായി ബന്ധപ്പെട്ട് കൊടുവള്ളി വെണ്ണക്കാട് സ്വദേശി സലീം എന്നയാളെ അറസ്റ്റു ചെയ്തു.എക്സൈസ് ഇന്‍സ്പെക്ടര്‍ സലീം ,പ്രിവന്റീവ് ഓഫീസര്‍മ്മാരായ കെ.കെ ബാബു,സുനില്‍,സി.ഇ.ഒമാരായ ഡിപു,വിപിന്‍ എന്നിവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്കി
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍