ജനത കര്‍ഫ്യൂ :ഉത്തരവ് ലംഘിച്ച് മാംസ വില്പന നടത്തിയയാള്‍ക്കെതിരെ കേസെടുത്തു
തലപ്പുഴ:കോവിഡ് 19 വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പകര്‍ച്ചവ്യാധികള്‍ തടയുന്നതിന്റെ ഭാഗമായി ജനത കര്‍ഫ്യൂ പ്രഖ്യാപിച്ച ഇന്ന് പേര്യ ആലാറ്റിലില്‍ വീട് കേന്ദ്രീകരിച്ച് പോത്തിനെ അറത്ത് മാംസം വില്പന നടത്തിയയാള്‍ക്കെതിരെ തലപ്പുഴ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ആലാറ്റില്‍ മുള്ളല് കുറുവമ്പത്ത് അസീസ് (45) നെതിരെയാണ് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 188,269 വകുപ്പുകള്‍, കേരള പോലീസ് ആക്ടിലെ 118 ( ഇ) വകുപ്പ് പ്രകാരവും കേസെടുത്തത്.മൂന്ന് വര്‍ഷം തടവും പതിനായിരം രൂപ പിഴയും ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണിത്.ആരോഗ്യ വകുപ്പിന്റെയും പോലീസിന്റെയും ഉത്തരവ് ലംഘിച്ചുകൊണ്ട് ആണ് ഇയ്യാള് രഹസ്യമായി മാംസ വില്‍പ്പന നടത്തിയത്. നിരവധിയാളുകള്‍ ഇയാളുടെ പക്കല്‍ നിന്നും മാംസം വാങ്ങാനെത്തിയിരുന്നു.ഉത്തരവുകള്‍ നഗ്നമായി ലംഘിച്ചു മുന്നോട്ടു പോകുന്ന ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍