ഭക്തജനങ്ങള്‍ക്ക് പ്രവേശനം നിരോധിച്ചു
പുല്‍പ്പള്ളി:രാജ്യമാകെ കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും നല്കിയ ജാഗ്രതാ നിര്‍ദ്ദേശവും മലബാര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണറുടെ സര്‍ക്കുലറും പരിഗണിച്ച് ഭക്തജനങ്ങളുടെയും ക്ഷേത്രം ജീവനക്കാരുടെയും ആരോഗ്യവും കണക്കിലെടുത്ത് പുല്‍പ്പള്ളി മുരിക്കന്മാര് ദേവസ്വത്തിലെ സീതാദേവി ലവകുശ ക്ഷേത്രം,ചേടാറ്റിന്‍കാവ് എന്നിവിടങ്ങളില്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ വഴിപാട് കൗണ്ടറുകളുടെ പ്രവര്‍ത്തനവും ഭക്തജനങ്ങളുടെ പ്രവേശനവും നിര്‍ത്തിവെച്ചു.ആചാരങ്ങള്‍ മുടക്കമില്ലാതെ നടത്തികൊണ്ട് പോകുന്നതിനായി രാവിലെ 6.30 മുതല്‍ 7.30 വരെയും വൈകുന്നേരം 6 മുതല്‍ 6.30 വരെ നട തുറന്ന് പൂജകള്‍ നടത്തുമെങ്കിലും ഭക്തജനങ്ങള്‍ക്ക് പ്രവേശനവും പ്രസാദ വിതരണവും ഉണ്ടായിരിക്കുന്നതല്ല.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍