കൊറോണ വൈറസിനെതിരെ പ്രതിരോധവുമായി പുല്‍പ്പള്ളി പോലീസും
പുല്‍പ്പള്ളി:കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളിത്തവുമായി പുല്‍പ്പള്ളി പോലീസും. പുല്‍പ്പള്ളി സ്റ്റേഷന് ഹൗസ് ഓഫീസര്‍ അജീഷ് കുമാറിന്റെ നേതൃത്വത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ പുല്‍പ്പള്ളി ടൗണും പരിസരവും അണുവിമുക്തമാക്കാനുള്ള നടപടികള്‍ സ്വീകരിച്ചു.ബസ് സ്റ്റാന്‍ഡിലും പൊതു ഗതാഗതത്തിന് പൊതുജനങ്ങള്‍ ഉപയോഗിക്കുന്ന വാഹനങ്ങളിലും അണുവിമുക്ത ലായനി സ്പ്രേ ചെയ്തു കൊണ്ടും, ജനങ്ങളെ ബോധവല്‍ക്കരിച്ചു കൊണ്ടുമാണ് പുല്‍പ്പള്ളി പോലീസ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ തങ്ങളുടെ സാന്നിധ്യമറിയിച്ചത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍