നിരീക്ഷണം ലംഘിച്ച് പുറത്തിറങ്ങിയ യുവാവിനെ അറസ്റ്റു ചെയ്തു
പുല്‍പ്പള്ളി:കോവിഡ് 19 വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി വിദേശത്ത് നിന്നും നാട്ടില്‍ വന്നു വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ ആരോഗ്യവകുപ്പും പോലീസും ശക്തമായ നിര്‍ദേശം നല്‍കിയിട്ടും നിര്‍ദ്ദേശം ലംഘിച്ച് ജനങ്ങളില്‍ പരിഭ്രാന്തി ഉണ്ടാക്കുന്നതരത്തില്‍ പുറത്ത് ഇറങ്ങി നടന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.പുല്‍പ്പള്ളി ആടിക്കൊല്ലി സ്വദേശി കരിക്കേടത്ത് അനൂപ് ജോസ് (35) നെയാണ് പുല്‍പ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്.പിന്നീട് ഇയാളെ ജാമ്യത്തില്‍ വീട്ടിലേക്ക് നിരീക്ഷണത്തില്‍ അയച്ചു.കോവിഡ് 19 മായി ബന്ധപ്പെട്ട് വ്യാജപ്രചരണം നടത്തുന്നവര്‍ക്കെതിരെയും, വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ വേണ്ടി ആരോഗ്യവകുപ്പും പോലീസും നിര്‍ദേശം നല്കിയവര് അതു ലംഘിക്കുകയും ചെയതാല്‍
തുടര്‍ന്നും ശക്തമായ നടപടി സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍