നിരീക്ഷണം ലംഘിച്ച് പുറത്തിറങ്ങിയ യുവാവിനെ അറസ്റ്റു ചെയ്തു
അമ്പലവയല്‍:കോവിഡ്19 വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി വിദേശത്ത് നിന്നും നാട്ടില്വന്നു വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ ആരോഗ്യവകുപ്പും പോലീസും ശക്തമായ നിര്‍ദേശം നല്കിയ യുവാവിനെ നിര്‍ദ്ദേശം അവഗണിച്ചു ജനങ്ങളില്‍ പരിഭ്രാന്തി ഉണ്ടാക്കുന്നതരത്തില്‍ പൊതുസ്ഥലങ്ങളില്‍ ഇറങ്ങിനടതിന് അറസ്റ്റ് ചെയതു.അമ്പലവയല്‍ തോമാട്ടുചാല്‍ സ്വദേശിയായ കോണ്ടാനത്ത് വീട്ടില്‍ സഫീര്‍ (32) നെയാണ് അമ്പലവയല്‍ പോലീസ് അറസ്റ്റ് ചെയ്തത്.പിന്നീട് ഇയാളെ ജാമ്യത്തില്‍ വീട്ടിലേക്ക് നിരീക്ഷണത്തില്‍ കഴിയാന്‍ അയച്ചു.കോവിഡ്19 വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി വയനാട് ജില്ലയില്‍ ഇതുവരെ 3 കേസുകളിലായി 3 പേരെ അറസ്റ്റ്ചെയ്യുകയും വ്യാജപ്രചരണം നടത്തിയതിന്റെ ഭാഗമായി 2 കേസുകളിലായി 2 പേരെ അറസ്റ്റ്ചെയത് ജാമ്യത്തില്‍ വിട്ടയച്ചു.കോവിഡ്19 മായിബന്ധപ്പെട്ട് വ്യാജപ്രചരണം നടത്തുന്നവര്‍ക്കെതിരെയും,വീട്ടില്നിരീക്ഷണത്തില് കഴിയാന്വേണ്ടില്പ ആരോഗ്യവകുപ്പുംപോലീസും നിര്ദേശംനല്കിയവര്അതു ലംഘിക്കുകയുംചെയതാല് തുടര്‍ന്നും ശക്തമായനടപടിസ്വീകരിക്കുമെന്ന്ജില്ലാപോലീസ്മേധാവി അറിയിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍