യൂത്ത് വിംഗ് രക്തദാനം നടത്തി
ബത്തേരി:കോവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് സംസ്ഥാനത്തെ ബ്ലഡ് ബാങ്കുകളില്‍ രക്തത്തിന് ലഭ്യത കുറവുണ്ടായ സാഹചര്യത്തില്‍ സംസ്ഥാന കമ്മിറ്റിയുടെ ബ്ലഡ് ഡൊണെക്ഷന് ക്യാമ്പയിനിന്റെ ഭാഗമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബത്തേരി ബ്ലഡ് ബാങ്കില്‍ രക്തദാനം നടത്തി.യൂത്ത് വിംഗ് സംസ്ഥാന പ്രസിഡന്റ് ജോജിന്‍.ടി.ജോയി രക്തം നല്കി ഉദ്ഘാടനം ചെയ്തു.ഉണ്ണി കാമിയോ,റഷീദ് അമ്പലവയല്‍,സന്തോഷ് എക്സല്‍,മുനീര്‍ നെടുങ്കരണ,നൗഷാദ് മിന്നാരം, സംഷാദ് ബത്തേരി,രഞ്ജിത്ത് കല്‍പ്പറ്റ എന്നിവര്‍ നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍