ബ്രേക്ക് ദ ചെയിന്‍ ക്യാമ്പയിന് നടത്തി
മീനങ്ങാടി:കൊറോണ വൈറസ് പ്രതിരേധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി മീനങ്ങാടി ഗവ.ഹയര്‍സെക്കണ്ടറി സ്കൂള്‍ അദ്ധ്യാപക രക്ഷകര്‍തൃസമിതിയുടെ ആഭിമുഖ്യത്തില്‍ ബ്രേക്ക് ദ ചെയിന്‍ ക്യാമ്പയിന് സംഘടിപ്പിച്ചു.എസ്എസ്എല്‍സി പരീക്ഷ എഴുതാന്‍ വന്ന 427 കുട്ടികളുടെയും ഹയര്‍ സെക്കണ്ടറി പരീക്ഷക്ക് എത്തിയ 790 കുട്ടികളുടെയും കൈകള്‍ ഹാന്‍ഡ് വാഷ് ഉപയോഗിച്ച് വൃത്തിയാക്കിയതിന് ശേഷമാണ് കുട്ടികള്‍ പരീക്ഷ എഴുതാന്‍ പോയത്. തുടര്‍ന്ന് പരീക്ഷ കഴിഞ്ഞും കുട്ടികള്‍ കൈകള്‍ ഹാന്‍സ് വാഷ് ഉപയോഗിച്ച് വൃത്തിയാക്കിയാണ് സ്കൂളില്‍ നിന്നും പോയത്. ക്യാമ്പയിന് പ്രിന്‍സിപ്പാള്‍ പി.എ അബ്ദുള്‍ നാസര്‍,വൈസ് പ്രിന്‍സിപ്പാള്‍ നാരായണന് എം,ഹൈറുദ്ദീന്‍ ടി.എ ,സുരേഷ് വി.വി.,ജോസ് പി.ടി,സജി ടി.ജി,മിനി സാജു,വിജി സിബി,സിന്ദു സാലു,ജയസു ഷീല എന്നിവര്‍ നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍