ഇനി ബാലനും കുടുംബവും റേഷന്‍ കാര്‍ഡില്ലാതെ ബുദ്ധിമുട്ടണ്ട; ഉദ്യോഗസ്ഥര്‍ റേഷന്‍ കാര്‍ഡ് എത്തിച്ചു നല്കി
പുല്‍പ്പള്ളി:റേഷന്‍ കാര്‍ഡ് ഇല്ലാതെ ദുരിതത്തിലായിരുന്ന ആദിവാസി കുടുംബത്തിന് ആശ്വാസമായി ഉദ്യോഗസ്ഥര്‍ റേഷന്‍ കാര്‍ഡ് വീട്ടിലെത്തിച്ച് നല്കി.പുല്‍പ്പളളി ഗ്രാമപഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡ് മേലേകാപ്പ് കോളനിയിലെ ബാലന്റെ കുടുംബത്തിനാണ് റേഷന്‍ കാര്‍ഡ് നല്‍കിയത്. മാനസിക രോഗമുള്ള ബാലന്റെ ഭാര്യ വസന്തയാണ് റേഷന്‍ കാര്‍ഡ് അടക്കമുള്ള രേഖകള്‍ നശിപ്പിച്ചത്. റേഷന്‍ കാര്‍ഡ് ഇല്ലാതായതോടെ അരി ലഭിക്കാതായ കുടുംബം പലതവണ കാര്‍ഡിനായി അപേക്ഷിച്ചെങ്കിലും ആധാര്‍ കാര്‍ഡും ഇല്ലാത്തതിനാല്‍ ലഭിച്ചില്ല. എന്നാല്‍ സാങ്കേതികമായ പ്രശ്നങ്ങള്‍ പരിഹരിച്ച് റേഷന്‍ കാര്‍ഡ് അനുവദിക്കാന്‍ താലൂക്ക് സപ്ലൈസ് ഓഫീസിലെ ഉദ്യോഗസ്ഥര്‍ മുന്നിട്ടിറങ്ങുകയായിരുന്നു. തലൂക്ക് സപ്ലൈ ഓഫീസര്‍ പി.വി. ജയപ്രകാശിന്റെ നേതൃത്വത്തില്‍ കോളനിയിലെത്തി റേഷന്‍ കാര്‍ഡ് ബാലന് നല്കി.റേഷനിങ് ഇന്‍സ്പെക്ടര്‍ ഇ.എസ്. ബെന്നി, െ്രെടബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ബാബു പ്രസാദ്, ഗ്രാമപ്പഞ്ചായത്തംഗം കെ.എസ്. സുചിത്ര, ഡെപ്യൂട്ടി റേയ്ഞ്ച് ഓഫീസര്‍ സുനില്‍ കുമാര്‍, െ്രെടബല്‍ പ്രമോട്ടര്‍ രാമചന്ദ്രന് തുടങ്ങിയവര്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍