ഉള്‍ക്കാട്ടിനുള്ളില്‍ കൊറോണ ജാഗ്രതാ ബോധവല്‍ക്കരണവുമായി വയനാട് ആയുഷ് ട്രൈബല്‍ മെഡിക്കല്‍ യൂണിറ്റ്
മുത്തങ്ങ:മുത്തങ്ങയില്‍ നിന്നും കാട്ടിലൂടെ കിലോമീറ്ററുകള്‍ താണ്ടി ചുക്കാലിക്കുനി കാട്ടുനായിക്ക കോളനിയില്‍ എത്തി വയനാട് ആയുഷ് ട്രൈബല്‍ മെഡിക്കല്‍ യൂണിറ്റ് കൊറോണ വൈറസ് ജാഗ്രതാ ബോധവല്‍ക്കരണം നടത്തി.ബ്രേക്ക് ദ ചെയിന്‍ ക്യാമ്പയിന്റെ ഭാഗമായി ഇവിടുത്തുകാര്‍ക്ക് കൊറോണ ജാഗ്രതാ ബോധവല്‍ക്കരണ ക്ലാസ്സ് നടത്തുകയും, ശാസ്ത്രീയമായ കൈ കഴുകല്‍ രീതി പരിശീലിപ്പിക്കുകയും ചെയ്തു.കാട്ടില്‍ നിന്ന് തേനും മറ്റു വനവിഭവങ്ങളും ശേഖരിക്കുക എന്നതിലുപരി പുറം ലോകവുമായി അവര്‍ക്കു വലിയ ബന്ധമൊന്നുമില്ല. പക്ഷെ ചുക്കാലിക്കുനി കോളനി ഇന്ന് മര വീടുകളുടെയും, റിസോര്‍ട്ടുകളുടെയും കൂടി കാനന ഗ്രാമമാണ്. ഒത്തിരി വിദേശികള്‍ ഇവിടെ എത്താറുണ്ട്.അവര്‍ക്കു കാട് കാണിച്ചു കൊടുക്കാനും, മീന്‍ പിടിച്ചു കൊടുക്കാനും മുന്‍ പന്തിയില്‍ നില്‍ക്കുന്നത് അവിടുത്തെ തദ്ദേശീയരായ കാട്ടു നായിക്ക ഗോത്ര വര്‍ഗ്ഗക്കാരാണ്.സിദ്ധ വൈദ്യത്തിലെ പകര്‍ച്ചപ്പനി പ്രതിരോധ മരുന്നായ നിലവേമ്പ് കുടിനീര് എല്ലാവര്ക്കും വിതരണം ചെയ്തു. ഡാ അരുണ്‍ ബേബി ബോധവല്‍ക്കരണ ക്ലാസിനു നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
http://imrdsoacha.gov.co/silvitra-120mg-qrms