യൂത്ത് കോണ്‍ഗ്രസ് ചക്രസ്തംഭന സമരം നടത്തി
ബത്തേരി:അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയില്‍ വില 20 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയില്‍ നില്കുമ്പോള് എക്സൈസ് തീരുവ വര്‍ദ്ധിപ്പിച്ച കേന്ദ്ര സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് ബത്തേരി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചക്രസ്തംഭന സമരം സംഘടിപ്പിച്ചു പെട്രോള്‍ ഡീസല്‍ വിലയേക്കാള്‍ കൂടുതല്‍ നികുതി ഏര്‍പ്പെടുത്തി പൊതുജനത്തെ കൊള്ളയടിക്കുന്ന കൊള്ളസംഘമായി കേന്ദ്ര സര്‍ക്കാര്‍ മാറിയെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു.സമരം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ഇന്ദ്രജിത്ത് എംകെ ഉത്ഘാടനം ചെയ്തു.നിയോജക മണ്ഡലം പ്രസിഡന്റ് സിറില്‍ ജോസ് അധ്യക്ഷത വഹിച്ചു.കെഎസ്യു ജില്ലാ പ്രസിഡന്റ് അമല്‍ ജോയ്, യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികളാ യ സുജിത് പി.എം, അഫ്സല് ചീരാല്‍, ശ്രീലക്ഷ്മി .കെ,കെഎസ്യു ജില്ലാ സെക്രട്ടറി നിഖില്‍ തോമസ്, ഷൈജിത് എം.കെ,യൂനുസ് അലി,നൗഫല്‍ കെ.എം,സുമേഷ് കോളിയാടി ,ജിനു ജോസ്,മനു ജോയ് എന്നിവര്‍ നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍