കര്‍ണ്ണാടകയില്‍ കാറപകടത്തില്‍ മാനന്തവാടി സ്വദേശിയുള്‍പ്പെടെ രണ്ട് പേര്‍ മരിച്ചു
മാനന്തവാടി:കര്‍ണ്ണാടകയിലെ ഹാസന് സമീപം സകലേശ്വരം റോഡില്‍ കല്‍ക്കരെ എന്ന സ്ഥലത്ത് ഇന്നലെ രാത്രി യുണ്ടായ വാഹനപകടത്തില്‍ മാനന്തവാടി സ്വദേശി ഉള്‍പ്പെടെ രണ്ട് പേര്‍ മരിച്ചു. ചെറ്റപ്പാലം പുഞ്ചക്കണ്ടി ഉസ്മാന്‍( 51 ), സഹയാത്രികനും സ്വര്‍ണ്ണ വ്യാപാരിയുമായ മഹാരാഷ്ട്ര ഖോലാപൂര്‍ രാജോപാധ്യായ നഗര്‍ കോപ് സ്വദേശി ആദം ഷബീര്‍ മുലാനി (33) എന്നിവരാണ് മരിച്ചത്.ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് റോഡരികിലേ തോട്ടിലെക്ക് മറിയുകയായിരുന്നുവെന്നാണ് സൂചന. സൈനബയാണ് ഉസ്മാന്റെ ഭാര്യ.മക്കള്‍:നിയാസ്, റമീസ്, ഇര്‍ഫാന മരുമക്കള്‍: മൊയ്തൂട്ടി, ഡാനിയ
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍