കറവപ്പശുവിനെ കടുവ ആക്രമിച്ച് കൊന്നു
പുല്‍പ്പള്ളി:കൃഷിയിടത്തില്‍ മേയാന്‍ വിട്ട 4 വയസ് പ്രായമുള്ള കറവപശുവിനെ കടുവ പിടിച്ചു.ഇന്ന് ഉച്ചക്ക് 2 മണിയോടെ തോട്ടില്‍ നിന്നും കന്നുകാലികള്‍ വെള്ളം കുടിക്കുന്നതിനിടെയാണ് കുറിച്ചിപ്പറ്റ കദളിക്കാട്ടില്‍ വര്‍ക്കിയുടെ പശുവിനെ കടുവ പിടികൂടിയത്.പശുവിന്റെ അലര്‍ച്ചകേട്ട് വര്‍ക്കിയുടെ മകന് സിനിഷ് ഓടിയെത്തി ഒച്ചവെച്ചുവെങ്കിലും പശുവിനെ 200 മിറ്ററോളം വലിച്ചിഴച്ച് വനത്തിലേക്ക് കൊണ്ടുപോയ ശേഷം ചത്ത പശുവിനെ ഉപേക്ഷിച്ച് കടുവ വനത്തിലേക്ക് മറയുകയായിരുന്നുവെന്ന് ഇവര്‍ പറയുന്നു.25 ലിറ്ററോളം പാല് ലഭിക്കുന്ന പശുവാണ് ചത്തതെന്ന് വീട്ടുകാര്‍ പറഞ്ഞു. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിക്കുകയും സമി പത്ത് ക്യാമറ സ്ഥാപിക്കുകയും ചെയ്തു.2 മാസത്തിനിടെ ഇവിടെ മൂന്നോളം വളര്‍ത്തുമൃഗങ്ങളാണ് കടുവയുടെ ആക്രമണത്തിനിരയായത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍