സ്വയംപ്രതിരോധ പരിശീലന പരിപാടി സംഘടിപ്പിച്ചു
ബത്തേരി:അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ആരോഗ്യകേരളം വയനാടിന്റെ നേതൃത്വത്തില്‍ വനിതകള്‍ക്കായി സ്വയം പ്രതിരോധ പരിശീലന പരിപാടി സംഘടിപ്പിച്ചു. സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയില്‍ നടന്ന പരിശീലനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതാ ശശി ഉദ്ഘാടനം ചെയ്തു. ആശുപത്രി സൂപ്രണ്ട് പ്രിയ സേനന് അധ്യക്ഷത വഹിച്ചു. സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍ പി.ഷമിത, വില്‍മ ജൂലിയറ്റ്, സിവില്‍ പോലിസ് ഓഫrസര്‍മാരായ വി.ഫൗസിയ, എം.റസീന എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്കി. ആശുപത്രി ജീവനക്കാര്‍, ആശാപ്രവര്‍ത്തകര്‍ തുടങ്ങി 120 പേര് പങ്കെടുത്തു. സ്ട്രെസ് മാനേജ്മെന്റ്, കമ്മ്യൂണിക്കേഷന്‍ എന്നീ വിഷയങ്ങളില്‍ ഡീ അഡിക്ഷന് കൗണ്‍സലര്‍മാരായ സി.എസ് ജോബിന്, പി.എസ് റോബിന് എന്നിവര്‍ ക്ലാസെടുത്തു. ജീവിതശൈലീ രോഗനിര്‍ണയ ക്യാമ്പും ഇതോടൊപ്പം സംഘടിപ്പിച്ചു. ചടങ്ങില്‍ സ്റ്റാഫ് കൗണ്‍സില്‍ സെക്രട്ടറി വിജയനാഥ്, ജി.ബി.വി.എം. കോഓഡിനേറ്റര്‍ മിഥുന ജോയ്, ഹെഡ് നഴ്സ് ശാന്തമ്മ തുടങ്ങിയവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍