പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുക:ബിഎംഎസ്
മീനങ്ങാടി:ഓട്ടോ,ടാക്സി വാഹനങ്ങള്‍ക്ക് പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ സബ്സിഡി നിരക്കില്‍ വിതരണം ചെയ്യുകയോ,ജി എസ് ടി യില്‍ ഉള്‍പ്പെടുത്തുകയോ ചെയ്യണമെന്നും, ക്ഷേമനിധിയില്‍ അംഗമാവുന്നത് തൊഴിലാളികളുടെ അവകാശമായി കണ്ട് എല്ലാ തൊഴിലാളികളും ക്ഷേമനിധിയില്‍ അംഗത്വമെടുക്കണമെന്നും ബിഎംഎസ് ജില്ലാ പ്രസിഡന്റ് കെ.ഹരിദാസന് ആവശ്യപ്പെട്ടു.മീനങ്ങാടി വിവേകാനന്ദ വിദ്യാനികേതനില്‍ വെച്ച് ചേര്‍ന്ന വയനാട് ജില്ല ഓട്ടോറിക്ഷാ മസ്ദൂര്‍ സംഘത്തിന്റെ വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.സി.കെ.സുരേന്ദ്രന് അധ്യക്ഷത വഹിച്ചു. പി. കെ.മുരളീധരന്, സന്തോഷ്.ജി.നായര്‍, പി.ആര്.സുരേഷ്, എ.കെ.വിനോദ് ,എ .ബാബു.തുടങ്ങിയവര്‍ പ്രസംഗിച്ചു.ഭാരവാഹികളായി പി.ആര്. ഉണ്ണികൃഷ്ണന് പ്രസിഡന്റ് ,സന്തോഷ്.ജി.നായര്‍ ജനറല്‍ സെക്രട്ടറി.എ.കെ.വിനോദ് ഇ.ആര്.ശശികുമാര്‍, കെ.പി.രാജന് വൈസ് പ്രസിഡന്റുമാര്‍,എ.ബാബു, എ.വി.രഞ്ചിത്ത്, വിനോദ് മുട്ടില്‍ സെക്രട്ടറിമാര്‍. ആര്.ചന്ദ്രന് ട്രഷറര്‍ എന്നിവരെ തെരഞ്ഞെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍