ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു.
മാനന്തവാടി:മാനന്തവാടി പഴശ്ശിരാജ സ്മാരക ഗ്രന്ഥാലയം വനിത വേദിയുടെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് 8 വനിതാ ദിനത്തോടനുബന്ധിച്ച് 'ആയുര്‍വേദവും ജീവിത ശൈലി രോഗങ്ങളും ' എന്ന വിഷയത്തെ ആസ്പദമാക്കി ബോധവത്ക്കരണ ക്ലാസ് തവിഞ്ഞാല്‍ പഞ്ചായത്ത് അമ്പലക്കൊല്ലിയില്‍ വെച്ച് നടത്തി. ക്ലാസ് തവിഞ്ഞാല്‍ പഞ്ചായത്ത് പ്രസിഡണ്ട് അനീഷ സുരേന്ദ്രന് ഉദ്ഘാടനം ചെയ്തു.വനിത വേദി ചെയര്‍പേഴ്സണ്‍ വിദ്യ.എസ്.ചന്ദ്രന് അദ്ധ്യക്ഷത വഹിച്ചു. ഡോക്ടര്‍ സൗമ്യ ക്ലാസുകള്‍ നയിച്ചു.ഗ്രന്ഥാലയം പ്രസിഡണ്ട് ഷബിത.കെ,ആശാവര്‍ക്കര്‍ പ്രീത എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍