മീനങ്ങാടി അപ്പാടില്‍ കാട്ടുപന്നിയുടെ ആക്രമണം; രണ്ട് പേര്‍ക്ക് പരിക്ക്
മീനങ്ങാടി :മീനങ്ങാടി അപ്പാടില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരിക്ക്.അപ്പാട് നെടുവഞ്ചേരി സ്വദേശികളായ തെക്കനത്തില് സാബു (47) നെയും , വെളിയംപറമ്പില്‍ ജയന്റെ ഭാര്യ സിന്ധു (50)നെയുമാണ് ഇന്ന് രാവിലെ 10 മണിയോട് കൂടി കാട്ടുപന്നി ആക്രമിച്ചത്.പുല്ല് വെട്ടുന്നതിനിടയില്‍ സാബുവിനെ പറമ്പില്‍ നിന്നും, വിറകെടുക്കുന്നതിനിടയില്‍ സിന്ധുവിനെ വീടിന്റെ മുറ്റത്തു നിന്നുമാണ് കാട്ടുപന്നി ആക്രമിച്ചത്. തുടയെല്ലിന് ഗുരുതര പരിക്കേറ്റ സാബുവിനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലും, കൈക്കും,നട്ടെല്ലിനും പരിക്കേറ്റ സിന്ധുവിനെ ബത്തേരി ഗവ.ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവം ശ്രദ്ധയില്പ്പട്ടജില്ലാ കളക്റ്റര്‍ അടിയന്തിര സഹായം ഇരുവര്‍ക്കും ചെയ്തുകൊടുക്കണമെന്ന് ഡി.എഫ്.ഒ യോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍