ബത്തേരി സ്വദേശി കര്‍ണ്ണാടകയില്‍ കുളത്തില്‍ മുങ്ങി മരിച്ചു
ബത്തേരി:ബത്തേരി ദൊട്ടപ്പന്‍ കുളം പുതിയ വീട്ടില്‍ പരേതനായ ദിവാകരന് -കനകം ദമ്പതികളുടെ മകന് ദീപേഷ് (36) ആണ് മരിച്ചത്. കര്‍ണ്ണാടക കുട്ടത്തെ എസ്റ്റേറ്റിലെ കുളത്തില്‍ വെച്ച് ഇന്നലെ രാത്രിയോടെയാണ് അപകടം സംഭവിച്ചത്. എസ്റ്റേറ്റില്‍ കാപ്പി നനയ്ക്കുന്ന ജോലിക്കായി പോയ ദീപേഷ് രാത്രിയോടെ കുളത്തില്‍ കുളിക്കാന്‍ പോയപ്പോളാണ് അപകടം സംഭവിച്ചതെന്ന് പറയുന്നു. മൃതദേഹം ഉച്ചയോടെ വീട്ടിലേക്ക് കൊണ്ടുവരും.ഭാര്യ:ജിഷ.മകന്:സച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍