ലഹരി വിരുദ്ധ ബോധവല്‍ക്കരണം നടത്തി
ബത്തേരി :സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആസ്ഥാന ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന ലഹരി മോചന ചികിത്സാ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ യൂത്ത് റെഡ് ക്രോസ്സ്,നീലഗിരി കോളേജ് ഓഫ് ആര്‍ട്സ് & സയന്‍സുമായി ചേര്‍ന്ന് വര്‍ദ്ധിച്ചുവരുന്ന ലഹരി ഉപയോഗതിനെതിരെ ബോധവത്കരണ പരിപാടികള്‍ നടത്തി.ബോധവത്കരണ പരിപാടി ബത്തേരി നഗരസഭാ ചെയര്മാന് ടി. എല്‍ സാബു ഉദ്ഘാടനം ചെയ്തു.താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. പ്രിയാ സേനന് അധ്യക്ഷത വഹിച്ചു.വയനാട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.രേണുക.ആര് മുഖ്യ പ്രഭാഷണം നടത്തി. റോബിന് പി എസ് (കൗണ്‍സിലര്‍,താലൂക്ക് ആശുപത്രി), ബത്തേരി ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസര്ഇസ്മായില്,വിജയനാഥ് (സ്റ്റാഫ് സെക്രട്ടറി താലൂക്ക് ആശുപത്രി), ലീമ തോമസ് (കോഓര്‍ഡിനേറ്റര്‍ വൈആര്‍സി നീലഗിരി കോളേജ് ഓഫ് ആര്‍ട്സ് & സയന്‍സ്), മിഥുന (ഭൂമിക പ്രോജക്ട് കോര്‍ഡിനേറ്റര്‍) തുടങ്ങിയവര്‍ സംസാരിച്ചു. തെരുവ് നാടകം, ഫ്ളാഷ് മോബ്, മോണോ ആക്ട് എന്നിവയിലൂടെ ലഹരി ഉപയോഗത്തിന്റെ ശാരീരികവും മാനസികവും സാമൂഹികവുമായ വിപത്തുകള്‍ അവിഷ്കരണം ചെയ്യപ്പെട്ടു.പരിപാടികള്‍ക്ക് താലൂക്ക് ആശുപത്രിയിലെ കൗണ്‍സിലര്‍മാരായ.ജോബിന് സി.എസ്, റോബിന് പി.എസ് എന്നിവര്‍ നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍