27000 പായ്ക്കറ്റ് ഹാന്‍സ് പിടികൂടി.
ബത്തേരി:മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റില്‍ വാഹന പരിശോധനയ്ക്കിടെ വാഴക്കുലകള്‍ക്കിടയില്‍ വെച്ച് കടത്തുകയായിരുന്ന 27000 പാക്കറ്റ് ഹാന്‍സ് പിടികൂടി.ഹാന്‍സ് കടത്തിയ കമ്പളക്കാട് സ്വദേശികളായ കെ.ടി സഫര്‍ഖാന്‍(32),യഹിയ(31),മംഗലാപുരം സ്വദേശിയായ അബ്ദുള്‍ നസീര്‍ (24) എന്നിവരെ കസ്റ്റഡിയിലെടുത്തു.ഹാന്‍സ് കടത്താനുപയോഗിച്ച വാഹനവും കസ്റ്റഡിയിലെടുത്തു.എക്സൈസ് ഇന്‍സ്പെക്ടര്‍ പി.എ ബെന്നിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഹാന്‍സ് പിടികൂടിയത്.എക്സൈസ് ഇന്‍സ്പെക്ടര്‍ എം.കെ സുനില്‍,പ്രിവന്റീവ് ഓഫീസര്‍മാരായ എം.കെ ഗോപി,രാധാകൃഷ്ണന് എന്‍.ആര്,സിവില്‍ എക്സൈസ് ഓഫീസര്‍മാരായ വിനോദ് പി.ആര്,അന്‍വര്‍ .സി എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.തുടര്‍ന്ന് പ്രതികളെയും തൊണ്ടിമുതലും ബത്തേരി പോലീസിന് കൈമാറി.സഫര്‍ഖാന്‍ സമാന കേസുകളില്‍ മുമ്പും പ്രതിയായിട്ടുണ്ട്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍