ഹരിതഹരിതഗ്രാമം ജൈവകൃഷി ഉദ്ഘാടനം ചെയ്തു.
മീനങ്ങാടി:കാര്‍ഷിക പുരോഗമന സമിതിയുടെ കീഴില്‍ മീനങ്ങാടി പന്നിമുണ്ടയില്‍ പതിമൂന്ന് ഏക്കര്‍ സ്ഥലത്ത് ആരംഭിക്കുന്ന ഹരിതഗ്രാമം ജൈവ പച്ചക്കറി പദ്ധതിയുടെ ഓഫീസ് ഉദ്ഘാടനം ചെയ്തു.അമ്പലവയല്‍ കാര്‍ഷിക വികസന കേന്ദ്രം മുന്‍ മേധാവി ഡോ.രാജേന്ദ്രന് ഉത്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു.കാര്‍ഷിക പുരോഗമന സമിതി സംസ്ഥാന ചെയര്മാന് പി.എം.ജോയി അധ്യക്ഷത വഹിച്ചു.ഡോ.പി.ലക്ഷ്മണന്,അഡ്വ.വേണുഗോപാല്‍,ഗഫൂര്‍ വെണ്ണിയോട്,വത്സാ ചാക്കോ,ടി.പി.ശശി തുടങ്ങിയവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍