പാസിങ്ങ് ഔട്ട് പരേഡും അനുമോദനസമ്മേളനവും നടത്തി
പുല്‍പ്പള്ളി:പുല്‍പ്പള്ളി ജയശ്രീ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ സ്റ്റുഡന്‍സ് പോലീസ് കേഡറ്റുകളുടെ പാസിങ്ങ് ഔട്ട് പരേഡും സ്കൂളില്‍ നിന്ന് വിരമിക്കുന്ന അധ്യപകരെ ആദരിക്കല്‍ ചടങ്ങും അനുമോദന സമ്മേളനവും നടത്തി.സ്കൂള്‍ ഗ്രൗണ്ടില്‍ നടന്ന പാസിങ്ങ് ഔട്ട് പരേഡില്‍ പുല്‍പ്പള്ളി സബ് ഇന്‍സ്പെക്ടര്‍ എന്‍.എസ് അച്യുതന് സല്യൂട്ട് സ്വികരിച്ചു.അനുമോദന സമ്മേളനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു പ്രകാശ് ഉദ്ഘാടനം ചെയ്തു.സ്കൂള്‍ മനേജര്‍ കെ.ആര് ജയറാം അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റര് കെ.പി ഗോവിന്ദന്‍ക്കുട്ടി,കെ.ആര് ജയരാജ്,റോയ് പാലമറ്റം,ഷിജി ഷിബു,ടി.എച്ച് ഉനൈസ്,പ്രവീണ്‍ ജേക്കബ്,എ.ഡി ബിന്ദു,സുജിന,വി.റ്റി ലവന്,എന്‍ എന്‍ ചന്ദ്രബാബു,സോണ ബിജു,കല്യാണി സന്തോഷ് എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍