ജോയിന്റ് കൗണ്‍സില്‍ ബത്തേരി താലൂക്ക് സമ്മേളനം നടത്തി
ബത്തേരി:പങ്കാളിത്ത പെന്ഷന് പദ്ധതിയിലുള്‍പ്പെട്ട് വിരമിച്ച സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പഞ്ചായത്ത് നല്കുന്ന തൊഴിലില്ലായ്മ വേതനത്തിനും താഴെയുള്ള തുകയാണ് പെന്‍ഷനായി നിലവില്‍ ലഭിച്ചുവരുന്നത് . ഇത് കേരളത്തിലെ മുഴുവന്‍ സര്‍ക്കാര്‍ ജീവനക്കാരെയും ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.ഈ ആശങ്ക പരിഹരിക്കുന്നതിന് ഇടതുപക്ഷ ജനാധിപത്യ സര്‍ക്കാരിനു മാത്രമേ സാധിക്കുകയുള്ളു വെന്നതിനാല്‍ പങ്കാളിത്ത പെന്ഷന് പദ്ധതി പിന്‍വലിക്കുന്ന കാര്യത്തില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ സര്‍ക്കാര്‍ തീരുമാനം കൈക്കൊള്ളണമെന്ന് ജോയിന്റ് കൗണ്‍സില്‍ സുല്‍ത്താന്‍ ബത്തേരി താലൂക്ക് സമ്മേളനം ആവശ്യപെട്ടു . ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറി ജയചന്ദ്രന് കല്ലിങ്കല്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രസാദ് കെ ബി അദ്ധ്യക്ഷത വഹിച്ചു . ജോയിന്റ് കൗണ്‍സില്‍ ജില്ലാ സെക്രട്ടറി പി.എന്‍ മുരളീധരന് , സംസ്ഥാന കൗണ്‍സില്‍ അംഗം സുനില്‍ മോന് , ജോയിന്റ് സെക്രട്ടറി എം.പി ജയപ്രകാശ് , ട്രഷറര്‍ കെ.ആര് സുധാകരന് , ജില്ലാ വൈസ് പ്രസിഡണ്ട് റ്റി.ആര് ബിനില്‍ കുമാര്‍ , മേഖലാ സെക്രട്ടറി ബാബുരാജ് കെ.വി , മേഖലാ ട്രഷറര്‍ പ്രേംകുമാര്‍ , കമ്മിറ്റി അംഗങ്ങളായ സുജാ മാധവന് , രാധാകൃഷ്ണന് എന്നിവര്‍ സംസാരിച്ചു .
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍