ഡോക്ടറേറ്റ് നേടിയ ഷബീനയെ ആദരിച്ചു.
വടുവഞ്ചാല്‍ :കോണ്‍ഗ്രസ് ഐ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ തോമാട്ടുചാല്‍ മണ്ഡലത്തില്‍ നിന്നും ആദ്യമായി ഡോക്ടറേറ്റ് നേടിയ ഡോ.എം.എം ഷബീനയെ ആദരിച്ചു.മുട്ടില്‍ ഡബ്ല്യു എം.ഒ കോളേജിലെ അധ്യാപികയായ ഷബീന കണ്ണൂര്‍ സര്‍വ്വകലാ ശാലയില്‍ നിന്നുമാണ് പിഎച്ച് ഡി എടുത്തത്.ഡിസിസി പ്രസിന്‍ഡിന്റെ രാഷ്ടാ രക്ഷാമാര്‍ച്ചിന്റെ തോമാട്ടുചാലിലുള്ള ഉത്ഘാടനത്തിന്റെ ഭാഗമായി നടന്ന ചടങ്ങില്‍ ഐ സി ബാലകൃഷ്ണന് എം എല്‍ എയാണ് ഷബീനയെ ആദരിച്ചത്.യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് സി.ജെ സെബാസ്റ്യന്‍ അധ്യക്ഷനായിരുന്നു.കെപിസിസി സെക്രട്ടറിമാരായ കെ കെ എബ്രഹാം, എം.എസ് വിശ്വനാഥന്, പി വി ബാലചന്ദ്രന്, കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡണ്ട് ജഷീര്‍ പള്ളിവയല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍