രാഷ്ട്ര രക്ഷാ മാര്‍ച്ച് മുള്ളന്‍കൊല്ലിയില്‍ പര്യടനം നടത്തി
പുല്‍പ്പള്ളി:കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ തെറ്റായ നയങ്ങള്‍ മൂലം കര്‍ഷകര്‍ കടുത്ത ദുരിതമാണ് അനുഭവിക്കുന്നതെന്ന് കെ.പി.സി.സി.സെക്രട്ടറി കെ.കെ.അബ്രാഹം.കേന്ദ്ര കേരള സര്‍ക്കാരുകളുടെ ദുര്‍ഭരണത്തിനും പൗരവകാശ ലംഘനങ്ങള്‍ക്കുമെതിരെ ഐ.സി ബാലകൃഷ്ണന് എം.എല്‍.എ നയിക്കുന്ന രാഷ്ട്ര രക്ഷാ മാര്‍ച്ച് മുള്ളന്‍കൊല്ലിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.മണ്ഡലം പ്രസിഡന്റ് വര്‍ഗീസ് മൂരിയന്‍ കാവില്‍ അദ്ധ്യക്ഷത വഹിച്ചു.അഡ്വ.പി.ഡി.സജി, ഒ.ആര്.രഘു, എന്‍.ജി.ബിജു, ജോയി വാഴയില്‍, വി.ടി.തോമസ്, സാബു.ഏബ്രാഹം, തോമസ് പാഴ്ക്കാല, സ്റ്റീഫന്‍ പുക്കുടിയില് ,മാത്യു ഉണ്ണിപ്പള്ളി, പി.എ.പ്രകാശ ന് ശിവരാമന് പാറക്കുഴി, ഗിരിജ കൃഷ്ണന്, മേഴ്സി ബെന്നി, ജോസ് നെല്ലേടം, സി.ഡി.തങ്കച്ചന്, ലിസി സാബു.ജീന ഷാജി, ജാന്‍സി ജോസഫ്, മോളി തോമസ്, ഷിനോജ് കളപ്പുര എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍