കാട്ടുപന്നിയുടെ ആക്രമണത്തില്‍ ക്ഷീര കര്ഷകന് പരിക്ക്.
പുല്‍പ്പള്ളി:മൂഴിമല ചാരുവേലില്‍ ജോണി (61) ക്കാണ് പരിക്കേറ്റത്.ഇന്ന് രാവിലെ 6.15 ഓടെ പാല് കൊടുത്തതിന് ശേഷം വീട്ടിലേക്ക് സ്ക്കൂട്ടറില്‍ മടങ്ങവേ റോഡില്‍ വെച്ച് കാട്ടുപന്നി വാഹനത്തെ ഇടിച്ചിടുകയായിരുന്നു. വലത് കാലിനും വലത് ഷോള്‍ഡറിനും സാരമായി പരിക്കേറ്റിട്ടുണ്ട്. പ്രദേശത്ത് അടുത്തിടെ കാട്ടുപന്നിയടക്കമുള്ള വന്യമൃഗശല്യം രൂക്ഷമാണെന്നും, വനപാലകര്‍ ജനജീവിതത്തിന് സുരക്ഷ ഒരുക്കണമെന്നും നാട്ടുകാര്‍ പരാതിപ്പെട്ടു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍