സോഷ്യലിസ്റ്റ് വിചാര്‍ ഭാരത യാത്ര നാളെ വെള്ളമുണ്ടയില്‍
വെള്ളമുണ്ട:'സോഷ്യലിസ്റ്റ് സമാഗമം' സോഷ്യലിസ്റ്റ് വിചാര്‍ ഭാരത യാത്രയുടെ കേരളത്തിലെ ആദ്യ സ്വീകരണ കേന്ദ്രം വെള്ളമുണ്ടയില്‍.ജനുവരി 30 ന് ആരംഭിച്ച് മാര്‍ച്ച് 23 വരെ നടക്കുന്ന സോഷ്യലിസ്റ്റുകളുടെ പൗരത്വ ഭേദഗതി ബില്ലിനെതിരെയുള്ള ഭാരത പര്യടനത്തിനാണ് നാളെ (ഫെബ്രുവരി 26) രാവിലെ 10 മണിക്ക് വെള്ളമുണ്ടയില്‍ സ്വീകരണം നല്‍കുന്നത്..കര്‍ണാടകയിലെ പര്യടനം പൂര്‍ത്തിയാക്കിയാണ് യാത്ര നാളെ കേരളത്തിലേക്ക് പ്രവേശിക്കുന്നത്.സ്വീകരണ സമ്മേളനത്തില്‍ പ്രമുഖര്‍ സംബന്ധിക്കും.മഹാത്മ ഗാന്ധി യു ടെ 150-ാം ജന്മവാര്‍ഷികത്തോട് അനുബന്ധിച്ച് 'സോഷ്യലിസ്റ്റ് സമാഗമം' എടുത്ത തീരുമാനപ്രകാരം ഇന്ത്യ ഇന്ന് നേരിടുന്ന പ്രശ്നങ്ങളും, വര്‍ഗ്ഗീയവത്ക്കരണവും, സോഷ്യലിസ്റ്റ് ഐക്യത്തിനും വേണ്ടി നടത്തുന്ന പ്രസ്തുത യാത്ര കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണം ഏറ്റുവാങ്ങും.ഡോ.സുനിലം(മധ്യപ്രദേശ് മുന്‍ എം എല്‍ എ), അരുണ്‍ കുമാര്‍ ശ്രീവാസ്തവ, ഡോ.ഗോകുല്‍ ദേവ് ,ജുനൈദ് കൈപ്പാണി എന്നിവര്‍ പ്രസംഗിക്കും.വെള്ളമുണ്ടയിലെ സ്വീകരണ പരിപാടിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സ്വാഗത സംഘം ചെയര്മാന് സി.കെ.ഉമ്മര്‍ കണ്‍വീനര്‍ പി.എം.ഷബീറലി എന്നിവര്‍ അറിയിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍