എന്‍.എച്ച് 766 യാത്രാ നിരോധനം പിന്‍വലിക്കണം:കേരള പ്രവാസി സംഘം
അമ്പലവയല്‍:വയനാട് ജില്ലയെ കര്‍ണ്ണാടകയുമായി ബന്ധിപ്പിക്കുന്ന എന്‍.എച്ച് 766 ദേശീയ പാതയില്‍ ശാസ്ത്രീയ പഠനങ്ങളില്ലാതെ നടപ്പിലാക്കിയിരിക്കുന്ന യാത്രാനിരോധനം പിന്‍വലിച്ച് പാത പൂര്‍ണ്ണമായി തുറക്കണമെന്ന് കേരള പ്രവാസി സംഘം സുല്‍ത്താന്‍ ബത്തേരി ഏരിയ കണ്വന്ഷന് ആവശ്യപ്പെട്ടു.വ്യോമ, റെയില്‍, ജലഗതാഗത മാര്‍ഗങ്ങളൊന്നുമില്ലാത്ത ജില്ലയുടെ അതിജീവനമാര്ഗ്ഗമാണ് ദേശീയ പാത. രാജ്യത്തെ മറ്റ് കടുവ സങ്കേതങ്ങളിലൊന്നുമില്ലാത്ത യാത്ര നിരോധനം എന്‍.എച്ച് 766 നടപ്പിലാക്കുന്നത് ശരിയല്ല.ഇതിനെതിരായുള്ള ചെറുത്ത് നില്പ്പില് ജില്ലയിലെ മുഴുവന്‍ സംഘടനകളും,പൊതുസമൂഹവും ഒറ്റക്കെട്ടായി നില്‍ക്കണമെന്നും കണ്വന്ഷന് ആവശ്യപ്പെട്ടു. കേരള പ്രവാസി സംഘം സംസ്ഥാന വൈസ് പ്രസിഡണ്ട് എം സിഅബു കണ്വന്ഷന് ഉദ്ഘടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡണ്ട് ആയൂബ് കടല്‍മാട് അധ്യക്ഷത വഹിച്ചു.
രാജ്യത്തെ മുഴുവനായും, പ്രവാസികളെ പൊതുവായും ബാധിക്കുന്ന 2019 ലെ ദേശീയ പൗരത്വ നിയമഭേദഗതി പിന്‍വലിക്കുക, പ്രവാസി ഭാരതീയര്‍ക്ക് നികുതി ചുമത്താനുള്ള കേന്ദ്ര ബഡ്ജറ്റ് നിര്ദ്ദേശങ്ങള്നടപ്പിലാക്കരുതെന്നും യോഗം ആവശ്യപ്പെട്ടു.ജില്ലാ പ്രസിഡണ്ട് കെ ടി അലി, സെക്രട്ടറി മുജീബ്റഹ്മാന്‍, സി ഐ ടി യു ജില്ലാ കമ്മിറ്റിയംഗം ബഷീര്‍ സെയ്ദി, എം മുഹമ്മദലി, മുഹമ്മദ് സുനിത്ത്,എന്‍ എ മാധവന്, സരുണ്‍ മാണി തുടങ്ങിയവര്‍ സംസാരിച്ചു.സുല്‍ത്താന്‍ ബത്തേരി ഏരിയ ഭാരവാഹികള്‍ ആയി പി വി സാമുവല്‍(പ്രസിഡണ്ട്), സരുണ്‍ മാണി (സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍