വിമുക്തി ചെസ്സ് ടൂര്‍ണ്ണമെന്റും ചിത്രപ്രദര്‍ശനവും സമാപിച്ചു; ആഷിഷ് അലക്സ് തോമസും ഷാരോണ്‍ ബിജുവും ചാമ്പ്യന്മാര്
ബത്തേരി:സംസ്ഥാന വിമുക്തി ലഹരിവര്‍ജ്ജന മിഷന്റെ ലഹരി വിരുദ്ധ ബോധവല്‍ക്കരണത്തിന്റെ ഭാഗമായി സുല്‍ത്താന്‍ ബത്തേരി മുന്‍സിപ്പാലിറ്റിയും എക്സൈസ് വകുപ്പും ഇന്ത്യന്‍ ചെസ്സ് അക്കാദമിയും സംയുക്തമായി നടത്തിയ ജില്ല പ്രൈസ് മണി ഓപ്പണ്‍ ചെസ്സ് ടൂര്‍ണ്ണമെന്റും ചിത്രപ്രദര്‍ശനവും സമാപിച്ചു.ബത്തേരി മുനിസിപ്പല്‍ ചെയര്മാന് ടി.എല്‍ സാബു ടൂര്‍ണ്ണമെന്റ് ഉദ്ഘാടനം ചെയ്തു. എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എ.ജെ ഷാജി അദ്ധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ കൗണ്‍സിലര്‍ ഷെബീര്‍ അഹമ്മദ് , അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ വി.കെ. മണികണ്ഠന് എന്നിവര്‍ ആശംസ അര്‍പ്പിച്ചു. സീനിയര്‍ വിഭാഗത്തില്‍ ആഷിഷ് അലക്സ് തോമസ് ചാമ്പ്യനായി.അലക്സ് തോമസ്, സുരേഷ് വി.എസ് എന്നിവര്‍ രണ്ടും മൂന്നും സ്ഥാനം നേടി. ജൂനിയര്‍ വിഭാഗത്തില്‍ ഷാരോണ്‍ ബിജു ചാമ്പ്യനായി.കാര്‍ത്തിക് കൃഷ്ണ, നന്ദു കൃഷ്ണ എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. മത്സരത്തില്‍ ആകെ 15,000 രൂപയുടെ സമ്മാനങ്ങള്‍ നല്കി. എക്സൈസ് ഇന്‍സ്പെക്ടര്‍ വി.ആര് ജനാര്ദനന് സമ്മാനങ്ങള്‍ നല്കി. നാഷണല്‍ ചെസ്സ് താരങ്ങളായ ആന്‍ സന്തോഷ് ,പുണ്യ ആര്.വി, അനന്തനാരായണന്‍ എന്നിവരെ ഉപഹാരം നല്കി ആദരിച്ചു.ഐസിഎ പ്രസിഡണ്ട് പി.എസ് വിനീഷ്, സെക്രട്ടറി വി.ആര് സന്തോഷ്, വൈസ് പ്രസിഡണ്ട് പി.സി ബിജു, ആര്‍ബിറ്റര്‍ രമേഷ്.ആര് എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍