ഭാര്യ ആത്മഹത്യ ചെയ്ത സംഭവം; ഭര്‍ത്താവ് അറസ്റ്റില്‍
പുല്‍പ്പള്ളി:പുല്‍പ്പള്ളി പുറക്കാട്ട് ഭൂദാനം കോളനിയിലെ പരേതനായ ഗോപിയുടെയും കമലയുടേയും മകളായ നിമിഷ (31) ഭര്‍തൃഗൃഹത്തില്‍ തൂങ്ങി മരിച്ച സംഭവത്തില്‍ നിമിഷയുടെ ഭര്‍ത്താവിനെ നാദാപുരം പോലീസ് അറസ്റ്റ് ചെയ്തു. കായക്കൊടി പൂക്കാട് കേളങ്കണ്ടി ജിജോ (37) ആണ് അറസ്റ്റിലായത്.ഇയാള്‍ക്കെതിരെ ഗാര്‍ഹിക പീഡന കുറ്റമാണ് ചുമത്തിയിരിക്കുന്നത്.നിമിഷയുടെ ഭര്‍തൃമാതാവായ ഇന്ദിരയും കേസില്‍ പ്രതിയാണ്. ഇവരെ ഇതുവരെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. കോടതിയില്‍ ഹാജരാക്കിയ ജിജോയെ റിമാണ്ട് ചെയ്തു.കഴിഞ്ഞ ഡിസംബര്‍ ഒന്നിനാണ് നിമിഷയെ നാദാപുരത്തെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.ഇവര്‍ക്ക് രണ്ട് കുട്ടികളുണ്ട്.മകളുടെ മരണം സമഗ്രമായി അന്വേഷിച്ച് കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് മരിച്ച നിമിഷയുടെ മാതാവ് കമല മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. ഇതേ ആവശ്യമുന്നയിച്ച് സിപിഎം പ്രക്ഷോഭമാരംഭിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് അറസ്റ്റ്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍