സ്ക്കൂള് വാര്‍ഷികാഘോഷവും വിവിധ പദ്ധതികളുടെ ഉദ്ഘാടനവും നടത്തി
വടുവഞ്ചാല്‍:മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് കല്ലിക്കെണി ഗവ.എല്‍.പി.സ്ക്കൂളിന്റെ ഇരുപത്തിരണ്ടാമത് വാര്‍ഷികാഘോഷവും നിര്‍മ്മാണം പൂര്‍ത്തീകരിച്ച സ്ക്കൂള് റോഡ് ഉദ്ഘാടനം വാര്‍ഡ് മെമ്പര്‍ ജോളി സ്കറിയ നിര്‍വഹിച്ചു.ടോയ്ലറ്റ് ബ്ലോക്ക് ,പച്ചത്തുരുത്ത്, ജൈവ വൈവിധ്യ പാര്‍ക്ക് എന്നിവയുടെ ഉദ്ഘാടനവും തദവസരത്തില്‍ നടന്നു.മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കാപ്പന് ഹംസ അദ്ധ്യക്ഷനായ സാംസ്കാരിക സമ്മേളനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആര് യമുന ഉദ്ഘാടനംചെയ്തു.ജില്ലാ പഞ്ചായത്ത് മെമ്പര്‍ പി.കെ അനില്‍ മുഖ്യപ്രഭാഷണം നടത്തി.അധ്യാപക രക്ഷാകര്‍ത്തൃസമിതി അദ്ധ്യക്ഷന്‍ വ്രിജയന് സ്വാഗതഭാഷണം നടത്തി.അധ്യാപികാധ്യാപകര്‍ സ്വാഗത ഗാനം ആലപിച്ചു.പ്രധാനാധ്യാപകന് എ.അബ്ദുള്‍ റസാഖ് റിപ്പോര്‍ട്ട് അവതരിപ്പിച്ചുപ്രഥമ പ്രധാനാധ്യാപകനായ ശ്രീ.രാഘവന് മാസ്റ്ററെയും, സ്കൂള്‍ പ്രതിഭകളായ അനന്യ, അതുല്യ എന്നിവരെയും വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി ചെയര്‍ പേഴ്സണ്‍ ഷഹര്ബാന് സൈതലവി ആദരിച്ചു.ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജഷീര്‍ പള്ളിവയല്‍,വാര്‍ഡ് ഹരിദാസന്, ഉഷ ടീച്ചര്‍, അജിത ചന്ദ്രന്, വി.എന്‍.ശശീന്ദ്രന്, ടി.ആര്.നാരായണന്‍കുട്ടി, മുഹമ്മദ് ബാവ, ലത്തീഫ്, ജെസ്സി, പ്രവീണ്‍ കുമാര്‍, കൃഷ്ണന്‍കുട്ടി, കൃഷി ഓഫീസര്‍ മറിയുമ്മ, സൈഫുന്നീസ പച്ചീരി ടീച്ചര്‍ ,സ്റ്റാഫ് സെക്രട്ടറി ശരണ്യ ടീച്ചര്‍, രേഷ്മ ടീച്ചര്‍, അര്‍ച്ചന എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. സീനിയര്‍ അസിസ്റ്റന്റ് രാസ്വി.ആര് നന്ദി രേഖപ്പെടുത്തി
തുടര്‍ന്ന് അംഗണ്‍വാടി കുട്ടികള്‍, സ്കൂള്‍ വിദ്യാര്‍ത്ഥി ബ വിദ്യാര്‍ത്ഥിനികള്‍, കുടുംബശ്രീ അംഗങ്ങള്‍, സാംസ്കാരിക പ്രവര്‍ത്തകര്‍, അധ്യാപികാ ധ്യാപകര്‍, വിവിധ ക്ലബ്ബുകള്‍ നടത്തിയ കലാപരിപാടികള്‍ അറങ്ങേറി
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍