തിരുനാളിന് കൊടിയേറി
മീനങ്ങാടി:മീനങ്ങാടി സെന്റ് ഫ്രാന്‍സിസ് അസീസി ദേവാലയത്തില്‍ സമധാന ഗായകനായ വിശുദ്ധ ഫ്രാന്‍സിസ് അസീസിയുടെയും അശരണരുടെ ആശ്രയമായ വിശുദ്ധ സെബസ്ത്യാനോസിന്റെയും സഹരക്ഷകനായ പരിശുദ്ധ ദൈവമാതാവിന്റെയും സംയുക്ത തിരുനാാള് ആഘോഷത്തിന് തുടക്കമായി.ഇടവക വികാരി ഫാ.ജോസഫ് ഇല്ലിമൂട്ടില്‍ കൊടിയേറ്റിയതോടെ മുന്ന് 3 ദിവസം നീണ്ടുനില്‍ക്കുന്ന തിരുനാളിന് തുടക്കമായത്.നാളെ 4.30ന് ആഘോഷപൂര്‍വ്വകമായ വിശുദ്ധ കുര്‍ബ്ബാനയ്ക്ക് ഫാ: ജോജോ ചക്കുംമൂട്ടില്‍ കാര്‍മ്മികത്വം വഹിക്കും 7 മണിക്ക് ഭക്തി സാന്ദ്രമായ തിരുന്നാള്‍ പ്രദിക്ഷിണം 8.30 ന് സ്നേഹവിരുന്ന് 23 ന് ഞായറാഴച രാവിലെ 8.30 ന് കാഴചവെയ്പ്പ് 9 മണിക്ക് ആഘോഷപൂര്‍വ്വകമായ തിരുന്നാള്‍ ഗാനപൂജ ഫാ: സോണി ഇടശ്ശേരിയില്‍ കാര്‍മ്മികത്വം വഹിക്കും 11 മണിക്ക് ദിവ്യകാരുണ്യ പ്രദിക്ഷിണം 12 മണിക്ക് നേര്‍ച്ചഭക്ഷണം 2ന് കൊടിയിറക്കം
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍