ലഹരി വിരുദ്ധ ബോധവല്‍ക്കരണ ബൈക്ക് റാലി നടത്തി.
കല്‍പ്പറ്റ:കല്‍പ്പറ്റ എക്സൈസ് സര്‍ക്കിള്‍ പാര്‍ട്ടിയുടെയും വയനാട് ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ ബൈക്ക് റാലി നടത്തി.ജില്ലാ ജഡ്ജിയും വയനാട് ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റി ചെയര്‍മാനുമായ എ.ഹാരിസ് കല്‍പ്പറ്റ പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് വെച്ച് റാലി ഫ്ളാഗ് ഓഫ് ചെയ്തു. വയനാട് ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോരിറ്റി സെക്രട്ടറി കെ.രാജേഷ്,വയനാട് എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്റ് ആന്റി നാര്‍ക്കോട്ടിക് സ്പെഷല്‍ സ്ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജിമ്മി ജോസഫ്,എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ സി.സന്തോഷ് എന്നിവര്‍ സംസാരിച്ചു.എക്സ്സൈസ് സര്‍ക്കിള്‍ & റേഞ്ച് ഓഫീസിലെ ജീവനക്കാരുള്‍പ്പെടെ 52 ഓളം പേര് പങ്കെടുത്ത ബൈക്ക് റാലി കല്‍പ്പറ്റ,പുത്തൂര്‍ വയല്‍,മേപ്പാടി,ചുണ്ടേല്‍, വൈത്തിരി ഭാഗങ്ങളില്‍ പര്യടനം നടത്തി.മേപ്പാടി,ചുണ്ടേല്‍, വൈത്തിരി എന്നിവിടങ്ങളില്‍ നടന്ന സ്വീകരണത്തില്‍ വൈത്തിരി ഗ്രാമപഞ്ചായത്ത് രണ്ടാം വാര്‍ഡ് മെമ്പര്‍ കെ.പ്രസാദ്, മേപ്പാടി വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് പി പി അഷറഫ്, ചുണ്ടേല്‍ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് അബ്ദുള്‍ സലിം,ചുണ്ടേല്‍ ആര്‍സി ഹൈസ്ക്കൂള് സംരക്ഷണ സമിതി സെക്രട്ടറി മാത്യൂസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. ഓറിയന്റല്‍ സ്കൂള്‍ ഓഫ് ഹോട്ടല്‍മാനേജ്മെന്റ് ലക്കിടിയിലെ വിദ്യാര്‍ത്ഥികള്‍,പാരാലീഗല്‍ വളണ്ടിയര്‍മാര്‍, സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ എന്നിവര്‍ റാലിയില്‍ പങ്കെടുത്തു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍