OPEN NEWSER

Thursday 18. Sep 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ഡിഎഫ്ഓ ഓഫീസ് ധര്‍ണ്ണ അവസാനിപ്പിച്ചു ഫെബ്രുവരി 29 വരെ കച്ചവടംനടത്താന്‍ അനുമതി

  • Mananthavadi
18 Feb 2020

മാനന്തവാടി:വിധവയുടെ ഗുമ്മട്ടിക്കട പൊളിച്ച് നീക്കിയ നോര്‍ത്ത് വയനാട് ഡിഎഫ്ഒ രമേഷ്  ബിഷ്‌ണോയുടെ നടപടിക്കെതിരെ സിഐടിയുവിന്റെ നേതൃത്വത്തില്‍ വഴിയോര കച്ചവടക്കാര്‍ നടത്തിവന്ന  ഡി എഫ് ഒ ഓഫീസ് ധര്‍ണ്ണാസമരം അവസാനിപ്പിച്ചു. മാനന്തവാടി സി ഐ.എം എം അബ്ദുല്‍ കരീമിന്റെ സാന്നിധ്യത്തില്‍ നഗരസഭ അധികൃതരും, സിഐടിയു -സിപിഎം നേതാക്കളും ഡി എഫ് ഒ യുമായി നടത്തിയര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം. ഈ മാസം 29 വരെ തത്സ്ഥിതി തുടരാനും, ഈ ദിവസങ്ങള്‍ക്കുള്ളില്‍ മാനന്തവാടി ഡി വൈ എസ് പിയുടെ സാന്നിധ്യത്തില്‍ വീണ്ടും ചര്‍ച്ച നടത്താനും തീരുമാനമായതോടെയാണ് സമരം അവസാനിപ്പിച്ചത്വിധവയായ വീട്ടമ്മ റോഡരികില്‍ നടത്തിയിരുന്ന ഗുമ്മട്ടിക്കട ഡി എഫ് ഒ യുടെ നേതൃത്വത്തില്‍ വനം വകുപ്പ് ജീവനക്കാര്‍ ഇന്നലെ രാത്രിയില്‍ പൊളിച്ച് മാറ്റിയതില്‍ പ്രതിഷേധിച്ച് വഴിയോര കച്ചവടക്കാര്‍ സി ഐ ടി യു യൂണിയന്റ് നേതൃത്വത്തില്‍ ഇന്ന് രാവിലെ മുതല്‍ ഡി എഫ് ഒ ഓ ഫീ സിന് മുന്നില്‍ ധര്‍ണ്ണാസമരം നടത്തി.  4 വര്‍ഷമായി പുല്‍പ്പള്ളി, പാക്കം സ്വദേശിനിയായ കമല ഡി എഫ് ഒ ഓഫിസ് മതിലിന് പുറത്ത് റോഡരികില്‍ കച്ചവടം നടത്തി വരികയായിരുന്നു.  

വനംവകുപ്പ് അധീനതയിലുള്ള ഭൂമി കയ്യേറി അനധികൃതമായാണ് ഇവര്‍ കച്ചവടം നടത്തി വന്നിരുന്നതെന്നാണ് വനംവകുപ്പ് പറയുന്നത്. കൂടാതെ ലഹരി വസ്തുക്കള്‍ ഉള്‍പ്പെടെ ഇവിടെ വില്‍ക്കുന്നതായും പരാതിയുള്ളതായി വനംവകുപ്പ് പറയുന്നു. ഈ സാഹചര്യത്തിലാണ് കടപൊളിച്ചുനീക്കാന്‍ തീരുമാനിച്ചത്. എന്നാല്‍  നിരവധി തവണ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കച്ചവടം ഒഴിപ്പിക്കാന്‍ ശ്രമം നടത്തുകയും പ്രതിഷേധത്തെ തുടര്‍ന്ന് പിന്തിരിയുകയുമായിരുന്നു.നഗരസഭ സെക്രട്ടറി ചെയര്‍മാനും, കൗണ്‍സിലര്‍മാര്‍, താഹസില്‍ദാര്‍ റാങ്കില്‍ കുറയാത്ത റവന്യു ഉദ്യോഗസ്ഥന്‍, നഗരത്തിന്റ് ക്രമസമാധാന ചുമതലയുള്ള പോലീസ് ഉദ്യോഗസ്ഥന്‍,  ടൗണ്‍ പഌനര്‍, വഴിയോര കച്ചവടക്കാരുടെ പ്രതിനിധികള്‍ എന്നിവരും അംഗങ്ങളായ ടൗണ്‍ വെന്‍ഡിംഗ് കമ്മിറ്റി യോഗം ചേര്‍ന്ന് റോഡരികില്‍  കച്ചവടം ചെയ്യാന്‍ കമലക്ക്   അനുമതി നല്‍കിയിരുന്നു. എന്നാല്‍ ഇന്നലെ  രാത്രി നോര്‍ത്ത് വയനാട് ഡി എഫ് ഒ രമേശ് ബിഷ്‌ണോ യി യുടെ നേതൃത്വത്തില്‍ ഗുമമട്ടിയോട് ചേര്‍ന്നുള്ള ഷെഡ് പൂര്‍ണ്ണമായും പൊളിച്ച് നീക്കുകയായിരുന്നു.

സംഭവമറിഞ്ഞ് സി പി എം പ്രവര്‍ത്തകര്‍ രാത്രിയില്‍ തന്നെ പ്രതിഷേധവുമായി എത്തിയിരുന്നു.തുടര്‍ന്ന് രാവിലെ   ഓഫീസ് ഗേറ്റിന് മുന്നില്‍ നടത്തിയ ധര്‍ണ്ണാ സമരം എല്‍ ഡി എഫ് ജില്ലാ കണ്‍വീനര്‍ കെ വി മോഹനന്‍ ഉദ്ഘാടനം ചെയ്തു.  

 

തുടര്‍ന്ന് മാനന്തവാടി സി ഐ എം എം അബ്ദുല്‍ കരീമിന്റെ സാന്നിധ്യത്തില്‍  ഡി എഫ് ഒ യുമായി ചര്‍ച്ചനടത്തുകയായിരുന്നു. ഈ മാസം 29 വരെ തത്സ്ഥിതി തുടരാനും, ഈ ദിവസങ്ങള്‍ക്കുള്ളില്‍ ഡി വൈ എസ് പിയുടെ സാന്നിധ്യത്തില്‍ വീണ്ടും ചര്‍ച്ച നടത്താനും തീരുമാനിച്ചതൊടെയാണ് സമരം അവസാനിപ്പിച്ചത്. നഗരസഭ ചെയര്‍പേഴ്‌സണ്‍ വി ആര്‍ പ്രവീജ്, വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി  ടി ബിജു, സി ഐ ടി യു ജില്ലാ പ്രസി: പി വി സഹദേവന്‍, കെ എം വര്‍ക്കി, വി അഷ്‌റഫ്, ടി കെ പ്രശാന്ത് എന്നിവര്‍ ചര്‍ച്ചയില്‍ സംബന്ധിച്ചു. സി പി മുഹമ്മദാലി, എം രജീഷ്, അബ്ദുള്‍ ആസിഫ്, കെ ടി വിനു, വി കെ തുളസീദാസ്, നിര്‍മ്മല വിജയന്‍. ശാരദാ സജീവന്‍, പ്രതിഭ ശശി എന്നിവര്‍ സമരത്തിന് നേതൃത്വം നല്‍കി.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ഹൃദയം തൊട്ട് ഹൃദ്യം പദ്ധതി; ജില്ലയില്‍ 339 കുട്ടികള്‍ക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തി
  • ആധുനിക ചികിത്സാ സംവിധാനവുമായി നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രം അത്യാധുനിക റോബോട്ടിക് ഗെയ്റ്റ് ട്രെയിനര്‍ പ്രവര്‍ത്തന സജ്ജമായി
  • കുരങ്ങ് ശല്യത്തില്‍ പൊറുതിമുട്ടി പഞ്ചാരക്കൊല്ലി നിവാസികള്‍
  • മാനന്തവാടി രൂപതയുടെ പ്രഥമ ഇടയന്‍ മാര്‍ ജേക്കബ്ബ് തൂങ്കുഴി വിടവാങ്ങി
  • എംഡി എം എ യുമായി ഹോം സ്‌റ്റേ ഉടമ പിടിയില്‍
  • രാജവെമ്പാലയെ തോട്ടില്‍ നിന്നും പിടികൂടി
  • അന്ന് കൗതുകം; ഇന്ന് നൊമ്പരം ! പുല്‍പ്പള്ളി സ്‌കൂളിലെത്തിയ ആനക്കുട്ടി ചരിഞ്ഞു
  • പനമരംകാരുടെ ഉറക്കം കെടുത്തിയ കള്ളന്‍ പിടിയില്‍
  • ചുരം ബൈപ്പാസ് റോഡ്;ജനകീയ സമരജാഥ ആരംഭിച്ചു
  • ഏറാട്ടുകുണ്ടിലേക്ക് അക്ഷരവെളിച്ചം; ഉന്നതിയിലെ അഞ്ചു കുട്ടികള്‍ സ്‌കൂളിലേക്ക്
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show