എ.ബി.വി.പി വിദ്യാര്‍ത്ഥി റാലിയും പൊതുസമ്മേളനവും 20 ന്
ബത്തേരി:രാഷ്ട്രത്തിന്റെ കാവലാളാക്കുക ദേശീയതക്കൊപ്പം അണിചേരുകഎന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് എ.ബി.വി.പി വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഫെബ്രുവരി 20 ന് ബത്തേരിയില്‍ വിദ്യാര്‍ത്ഥി റാലിയും പൊതുസമ്മേളനവും നടത്തും.പരിപാടിയില്‍ എ.ബി.വി.പി സംസ്ഥാന സെക്രട്ടറി എം.എം ഷാജി,എ.ബി.വി.പി ജില്ലാ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.ഇടതനും വലതനും ചേര്‍ന്ന് രാജ്യത്തിന് എതിരായുള്ള മുദ്രാവാക്യം ഉയര്‍ത്തുമ്പോള്‍ രാജ്യത്തിന് താങ്ങും തണലുമായി രാജ്യത്തോടൊപ്പം നില്ക്കുന്ന ആയിരത്തോളം വിദ്യാര്‍ത്ഥികളെ റാലിയില്‍ അണിനിരത്തുമെന്നും ജില്ലാ ഭാരവാഹികള്‍ അറിയിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍