നാടകക്കളരി സംഘടിപ്പിച്ചു
പനമരം:പൊതു വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന പഠന പരിപോഷണ പരിപാടിയുടെ ഭാഗമായി പനമരം ഗവ.ഹയര്‍സെക്കണ്ടറി സ്കൂളിലെ ഗോത്ര വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കായി നാടകക്കളരി സംഘടിപ്പിച്ചു.രാജേഷ് കീഴത്തൂര്‍,രതീഷ് എന്നിവരുടെ നേതൃത്വത്തില്‍ നടന്ന കളരിയില്‍ മുഴുവന്‍ വിദ്യാര്‍ത്ഥികളും ഭാവാഭിനയത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ചു.നൈസര്‍ഗിക കഴിവുകളെ തൊട്ടുണര്‍ത്തി ആത്മാഭിമാനവും ദിശാബോധവുമുള്ള വ്യക്തിത്വങ്ങളെ വാര്‍ത്തെടുക്കാന്‍ ഉതകുന്നതായിരുന്നു കളരി.ബി.ശകുന്തള,ദിവ്യ,നിഷ,സരിത, വിജിത,ശ്വേത,പ്രിയ,രേഖഎന്നിവര് നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍