തിരുനാളിന് കൊടിയേറി
പുല്‍പ്പള്ളി:പുല്‍പ്പള്ളി ശശിമല സെന്റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളിയില്‍ പരിശുദ്ധ ദൈവമാതാവിന്റെയും വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെയും സംയുക്ത തിരുനാളിന് തുടക്കമായി.ഫാ.ജോര്‍ജ് ആലുംമൂട്ടില്‍ കൊടിയേറ്റിയതോടെ രണ്ട് ദിവസം നീണ്ടു നില്ക്കുന്ന തിരുനാളിന് തുടക്കമായത്. ഇന്ന് നടന്ന ആഘോഷമായ വിശുദ്ധ കുര്‍ബ്ബാന വചന സന്ദേശത്തിനും ഫാ.ലാസര്‍ പുത്തന്‍കണ്ടത്തില്‍ കാര്‍മ്മികത്വം വഹിച്ചു.തുടര്‍ന്ന് പ്രദിക്ഷിണം സമാപന ആശിര്‍വ്വാദം സനേഹവിരുന്നും നടന്നു.നാളെ രാവിലെ 9.30 ന് പ്രഭാത പ്രാര്‍ത്ഥന,10 മണിക്ക് ആഘോഷമായ തിരുനാള്‍ കുര്‍ബ്ബാന,വചന സന്ദേശം,നൊവേന എന്നിവക്ക് റവ.മാത്യു മുണ്ടോക്കുടിയില്‍ കോര്‍ എപ്പിസ്കോപ്പ കാര്‍മ്മികത്വം വഹിക്കുംതുടര്ന്ന് നടക്കുന്ന ധൂപപ്രാര്‍ത്ഥന,സണ്‍ഡേ സ്കൂള്‍ വാര്‍ഷികം ,12.30ന് നേര്‍ച്ച ഭക്ഷണം 1 മണിക്ക് ലേലം,കൊടിയിറക്കല്‍ എന്നിവയോടെ തിരുനാള്‍ സമാപിക്കും.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍