കെജിഎന്‍എ സംസ്ഥാന സമ്മേളനം; സംഘാടക സമിതി രൂപീകരിച്ചു
ബത്തേരി:കേരള ഗവ.നേഴ്സസ് അസോസിയേഷന് അറുപത്തിമൂന്നാമത് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള സംഘാടക സമിതിയുടെ രൂപീകരണ യോഗത്തിന്റെ ഉദ്ഘാടനം സുല്‍ത്താന്‍ ബത്തേരി അദ്ധ്യാപക ഭവനില്‍ വെച്ച് സിപിഐ(എം) വയനാട് ജില്ലാ സെക്രട്ടറി പി. ഗഗാറിന് നിര്‍വഹിച്ചു.കേരള ഗവ.നേഴ്സസ് അസോസിയേഷന് സംസ്ഥാന പ്രസിഡണ്ട് സി.ടി നുസൈബ അദ്ധ്യക്ഷത വഹിച്ചു.2020 എപ്രില്‍ 17,18 ളിലായി സുല്‍ത്താന്‍ ബത്തേരി അദ്ധ്യാപക ഭവനിലാണ് 240 പ്രതിനിധികള്‍ പങ്കെടുക്കുന്ന കൗണ്‍സില്‍ സമ്മേളനം നടക്കുക.സി ഐ ടി യു ജില്ലാ സെക്രട്ടറി വി.വി ബേബി,ജില്ലാ പ്രസിഡണ്ട് പി വി സഹദേവന്,സുല്‍ത്താന്‍ ബത്തേരി മുന്‍സിപ്പല്‍ ചെയര്മാന് ടി എല്‍ സാബു,എഫ്എസ്ഇടിഒ ജില്ലാ സെക്രട്ടറി അബ്ദുള്‍ ഗഫൂര്‍ തുടങ്ങിയവര്‍ സംസാരിച്ചുസംസ്ഥാന സെക്രട്ടറിയേറ്റംഗം ടി കെ ശാന്തമ്മയാണ് ജനറല്‍ കണ്‍വീനര്‍.ജന:സെക്രട്ടറി ടി. സുബ്രമണ്യന്‍ സ്വാഗതവും വയനാട് ജില്ലാ പ്രസിഡണ്ട് വിജയകുമാരി നന്ദിയും പറഞ്ഞു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍