മീനങ്ങാടിക്ക് ആവേശമാകാന്‍ സംസ്ഥാന വടംവലി ചാമ്പ്യന്‍ഷിപ്പ് ;ഫെബ്രുവരി16ന് വൈകീട്ട് 5 ന്
മീനങ്ങാടി:വയനാട് ജില്ല വടംവലി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ആറാമത് സംസ്ഥാന വടംവലി ചാമ്പ്യന്‍ഷിപ്പ് നാളെ വൈകീട്ട് മീനങ്ങാടി സ്കൂള്‍ ജംഗ്ഷനില്‍ പ്രത്യേകം തയ്യാറാക്കിയ ഫല്്ലൈറ്റ് സ്റ്റേഡിയത്തില്‍ നടത്തപ്പെടും.പ്രവേശനം സമ്മാനകൂപ്പണിലൂടെ മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. ഒന്നാം സമ്മാനമായി 40006 രൂപയും, ട്രോഫിയും, രണ്ടാം സമ്മാനമായി 30006 രൂപയും,മൂന്നാം സമ്മാനമായി 20006 രൂപയും, നാലാം സമ്മാനമായി 15006 രൂപയും നല്‍കും. 5 മുതല്‍ 8 വരെയുള്ള സ്ഥാനക്കാര്‍ക്ക് 10006 രൂപവീതം നല്‍കും. കേരളത്തിലെ പ്രമുഖ വടംവലി ടീമുകള്‍ ടൂര്‍ണ്ണമെന്റില്‍ മാറ്റുരയ്ക്കും. ഫൈവ് ഫ്രണ്ട്സ് മീനങ്ങാടി കേരളഅക്കാദമി ഓഫ് എഞ്ചിനീയറിംങ്ങിന്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍