ലഹരി വിരുദ്ധ ബോധവല്‍ക്കരണം നടത്തി.
ബത്തേരി:കേരള എക്സൈസ് വകുപ്പ് വിമുക്തി ലഹരി വര്‍ജ്ജന മിഷന്റെ 'നാളത്തെ കേരളം ലഹരിമുക്ത നവകേരളം' 90 ദിന തീവ്രയത്ന പരിപാടിയുടെ ഭാഗമായി സുല്‍ത്താന്‍ ബത്തേരി ടൗണില്‍ സംയുക്ത ട്രേയ്ഡ് യൂണിയനുകളും,വഴിയോര കച്ചവടക്കാര്‍ക്കുമായി ലഹരി വിരുദ്ധ ബോധവല്‍ക്കരണം നടത്തി.ബോധവല്‍ക്കരണ പരിപാടി ബത്തേരി നഗരസഭാ ചെയര്മാന് ടി.എല്‍ സാബു ഉദ്ഘാടനം ചെയ്തു.സംയുക്ത ട്രേയ്ഡ് യൂണിയന് കണ്‍വീനര്‍ അബ്ദുള്ള മടക്കര അധ്യക്ഷത വഹിച്ചു. സുല്‍ത്താന്‍ബത്തേരി അസംപ്ഷന്‍ ഹോസ്പ്പിറ്റലിലെ സൈക്കോളജിസ്റ്റ് ഡോ. കൈലാസ് ബേബി ബോധവല്‍ക്കരണ ക്ലാസ്സ് എടുത്തു. സുല്‍ത്താന്‍ ബത്തേരി എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ആര്. എന്‍. ബൈജു സ്വാഗതം ആശംസിച്ചു.പി. കെ. ചന്ദ്രന് സി.ഐ.ടി.യു,സി. പി. വര്‍ഗീസ്, വി. പി. മൊയ്തീന് ഐ.എന്‍.റ്റി. യു.സി.,ചുമട്ട് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് സൂപ്രണ്ട് ഇ. കെ. സുരേഷ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കുകയും ചെയ്തു.പ്രസ്തുത പരിപാടിയോടനുബന്ധിച്ച് മജീഷ്യന്‍ ശ്രീ. രാജീവ് മേമുണ്ട ലഹരിവിരുദ്ധ സന്ദേശ മാജിക് ഷോ അവതരിപ്പിച്ചു. പ്രിവന്റീവ് ഓഫീസര്‍ ഷാജി സി.കെ ചടങ്ങില്‍ നന്ദി പ്രകാശിപ്പിച്ചു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍