ഊര്‍ജ്ജ സംരക്ഷണ ബോധവല്‍ക്കരണ സെമിനാര്‍ നടത്തി
കേണിച്ചിറ:സംസ്ഥാന ഊര്‍ജ്ജ വകുപ്പിന്റെ എനര്‍ജ്ജി മാനേജ്മെന്റ് സെന്റര്‍ കേരള,സെന്റര്‍ ഫോര്‍ എന്‍വയോണ്‍മെന്റ് ആന്റ് ഡവലപ്പ്മെന്റ് എന്നിവയുടെ സാമ്പത്തിക സഹായത്തോടെ ചെതലയം കൃപ സോഷ്യല്‍ സര്‍വ്വീസ് സെന്ററിന്റെ നേതൃത്വത്തില്‍ പൂതാടി ഗ്രാമ പഞ്ചായത്തില്‍ വച്ച് ഗവണ്മെന്റ് ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ച് ഊര്‍ജ്ജ സംരക്ഷണ ബോധവല്‍ക്കരണ സെമിനാര്നടത്തി. പൂതാടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജയുടെ അദ്ധ്യക്ഷതയില്‍ നടന്ന സെമിനാര്‍ പഞ്ചായത്ത് പ്രസിഡന്റ് രുഗ്മണി സുബ്രമണ്യന്‍ ഉദ്ഘാടനം ചെയ്തു.ഊര്‍ജ്ജ കിരണ്‍ റിസോഴ്സ് പേഴ്സണ്‍ ജോര്‍ജ് എം.കെ ക്ലാസിന് നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍