സ്വാഗത സംഘം രൂപീകരിച്ചു
ബത്തേരി:എ.എഫ്.സി സ്പോര്‍ട്സ് ക്ലബ് അമ്പലവയലും കൈരളി ചാരിറ്റബിള്‍ ട്രസ്റ്റ് ബത്തേരിയും സംയുക്തമായി മാര്‍ച്ച് 1 മുതല്‍ ബത്തേരി മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിക്കുന്ന ഏഴാമത് അഖിലേന്ത്യ സെവന്‍സ് ഫ്ളഡ് ലൈറ്റ് ഫുട്ബോള്‍ ടൂര്‍ണ്ണമെന്റിന്റെ സ്വാഗത സംഘം രൂപീകരിച്ചു.യോഗം ബത്തേരി നഗരസഭാ ചെയര്മാന് ടി.എല്‍ സാബു ഉദ്ഘാടനം ചെയ്തു.101 അംഗ കമ്മിറ്റിയുടെ രക്ഷാധികാരികളായി ഐ.സി ബാലകൃഷ്ണന് എം.എല്‍.എയേയും, നഗരസഭാ ചെയര്മാന് ടി.എല്‍ സാ ബുവിനേയും,സ്വാഗത സംഘം ചെയര്‍മാനായി നൗഷാദ് ബത്തേരിയേയും,കണ്‍വീനറായി റഹീം കുന്നത്തിനേയും യോഗം തിരഞ്ഞെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍