ജാമിഅ: ഇര്‍ഫാനിയ്യ: വാര്‍ഷികം: പ്രചാരണ വാഹന ജാഥ ആരംഭിച്ചു
നെല്ലിയമ്പം:കണ്ണൂര്‍ തളിപ്പറമ്പിലെ ചപ്പാരപ്പടവ് ഖിള്രിയ്യ നഗറില്‍ ഫെബ്രുവരി 20,21,22,23 തീയ്യതികളില്‍ നടക്കുന്ന ജാമിഅ: ഇര്‍ഫാനിയ്യ: ഇരുപത്തിയെട്ടാം വാര്‍ഷിക ഇരുപതാം സനദ് ദാന മഹാ സമ്മേളനത്തിന്റെ ജില്ലാ പ്രചാരണ വാഹനജാഥ നെല്ലിയമ്പത്ത് പതാക കൈമാറി ജില്ലാ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജന:സെക്രട്ടറി അശ്റഫ് ഫൈസി പനമരം ഉദ്ഘാടനം ചെയ്തു.പനമരം,കൈതക്കല്‍,കുണ്ടാല,അഞ്ചുക്കുന്ന്,അഞ്ചാംമൈല്‍, കാരക്കാമല,നാലാം മൈല്‍,മാനന്തവാടി,പള്ളിക്കല്‍,തലപ്പുഴ,വാളാട്,കുഞ്ഞോം,കോറോം,വെള്ളമുണ്ട, പന്തിപ്പൊയില്‍,വാരാമ്പറ്റ,പടിഞ്ഞാറത്തറ തുടങ്ങിയ സ്ഥലങ്ങളില്‍ പര്യടനം നടത്തി തരുവണയില്‍ സമാപിച്ചു. നാളെ മീനങ്ങാടിയില്‍ നിന്നും ആരംഭിച്ച് കാക്കവയല്‍,അമ്പലവയല്‍,മേപ്പാടി,ചീരാല്‍,സുല്‍ത്താന്‍ ബത്തേരി തുടങ്ങിയ സ്ഥലങ്ങളില്‍ പര്യടനം നടത്തി പുല്‍പ്പള്ളിയില്‍ സമാപിക്കും.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍